തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ സാഹിത്യ മത്സരവിജയികളെ പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. സാഹിത്യമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ റസൽപുരം, അരുവിക്കര, നടുക്കാട് ശാഖകൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും സമ്മാനവും നൽകി. സാഹിത്യ മത്സരങ്ങൾ വിലയിരുത്തിയ കുണ്ടമൺകടവ് മോഹനൻ നായരെയും ചാക്ക ശശിധരനെയും അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ഉൗരൂട്ടമ്പലം ജയചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ നടുക്കാട് ബാബുരാജ്, വിളപ്പിൽ ചന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ താന്നിവിള മോഹനൻ, അനിൽകുമാർ, പാട്ടത്തിൽ രഞ്ചൻ, കൗൺസിൽ അംഗങ്ങളായ രാജേഷ് ശർമ്മ, റസൽപുരം ഷാജി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് മൃദുലകുമാരി, സെക്രട്ടറി ശ്രീലേഖ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കോളച്ചിറ രതീഷ്, സെക്രട്ടറി റസൽപുരം സുമേഷ്, യൂണിയൻ വനിതാസംഘം രക്ഷാധികാരികളായ രാജേശ്വരിഅമ്മ, ചന്ദ്രലേഖ ടീച്ചർ എന്നിവർ സംസാരിച്ചു.