dd

നെയ്യാറ്റിൻകര: ജില്ലാ ആശുപത്രിയിൽ ഡി-അഡിക്ഷൻ സെന്ററും വിമുക്തിയുമുൾപ്പെടെ 7കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരിച്ച മെഡിക്കൽ-സർജിക്കൽ-ഓർത്തോ വാർഡുകൾ, കാഷ്വാലിറ്റി, നടപ്പാത എന്നിവയുടെയും സോളാർ വൈദ്യുത സിസ്റ്റം, പുതിയ കിടക്കകൾ, ഹൈടെൻഷൻ വൈദ്യുത സബ്‌സ്റ്റേഷൻ, ജെറിയാട്രിക് വാർഡ്, അനുയാത്ര മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്, പുതിയ പേ വാർഡ്, സി.സി.ടി.വി സംവിധാനം, ബ്ലഡ് ബാങ്ക്, എം.എൽ.എ ഫണ്ടും കാരുണ്യഫണ്ടും ഉപയോഗിച്ച് സ്ഥാപിക്കുന്ന 20 ഡയാലിസിസ് യൂണിറ്റുകൾ, രാജീവ്ഗാന്ധി ബയോടെക്നോളജി ലാബ് തുടങ്ങിയവയുടെ ഉദ്‌ഘാടനവും നടന്നു. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ല്യു.ആർ ഹീബ,വൈസ് ചെയർമാൻ കെ.കെ. ഷിബു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.