കേരളത്തിലെ സർക്കാർ/എയ്ഡഡ് ആയുർവേദ കോളേജുകളിൽ ഏതാനും ബി.എ.എം.എസ് സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ ആയുർവേദ കോളേജ് തിരുവനന്തപുരം: സ്റ്റേറ്റ് മെരിറ്റ്-1, ഈഴവ-1, സർക്കാർ ആയുർവേദ കോളേജ് തൃപ്പൂണിത്തുറ: എസ്.സി-1, ഈഴവ-1, സർക്കാർ ആയുർവേദ കോളേജ് കണ്ണൂർ: എസ്.സി-1, വൈദ്യരത്‌നം പി.എസ്.വാര്യർ ആയുർവേദ കോളേജ് കോട്ടയ്ക്കലിൽ ലാറ്റിൻ കാത്തലിക് ആൻഡ് ആംഗ്ലോ ഇന്ത്യൻ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. KEAM 2018 ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ നിന്നുമാണ് സ്‌പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തുക. സ്‌പോട്ട് അലോട്ട്‌മെന്റ് സംബന്ധിച്ച വ്യവസ്ഥകൾ www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷകർ KEAM 2018 ലെ പ്രോസ്‌പെക്ടസ് പ്രകാരമുള്ള എല്ലാ അസൽ സർട്ടിഫിക്കറ്റുകളും/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും, എൻട്രൻസ് കമ്മീഷണറുടെKEAM ഡാറ്റാഷീറ്റും വിദ്യാർത്ഥി ഇപ്പോൾ പഠിക്കുന്ന കലാലയത്തിൽ നിന്നും നേടിയ എൻ.ഒ.സി/അസൽ വിടുതൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷകർ 14ന് രാവിലെ 8.30നും ഉച്ചക്ക് 12നും മദ്ധ്യേ തിരുവനന്തപുരം ആരോഗ്യഭവനിൽ പ്രവർത്തിക്കുന്ന ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരണം
എംപ്ലോയബിലിറ്റി ട്രെയിനിംഗ്-കം-പ്ലേസ്‌മെന്റ് പ്രോഗ്രാം
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ടാറ്റ കൺസൾട്ടൻസി സർവീസസുമായി ചേർന്ന് ബിരുദധാരികളായ ഭിന്നശേഷിക്കാരായവർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർ എന്നിവർക്കായി സൗജന്യ എംപ്ലോയബിലിറ്റി ട്രെയ്‌നിംഗ്-കം-പ്ലേസ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. 2016-17, 2017-18 അദ്ധ്യയന വർഷങ്ങളിൽ ബി.എ, ബി.കോം, ബി.എസ് സി (ഐ.ടി/കംപ്യൂട്ടർ ഒഴികെ) യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന 50 പേർക്കാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരിൽ നിന്നും പരീക്ഷ/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ യോഗ്യരായവരെ ടാറ്റ കൺസൾട്ടൻസി സർവീസസിലേക്ക് നിയമനത്തിനായി പരിഗണിക്കും. ഉദ്യോഗാർത്ഥികൾ 20ന് മുമ്പ് http://bit.ly/2zDH2XU എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്www.facebook.com/MCCTVM എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തിസമയത്ത് 0471-2304577, 9159455118 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാക്ട്രിക്‌സ് നെഫ്രോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവിൽ നിയമനം നടത്തുന്നതിന് 19ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. . ഡി.എം/ഡി.എൻ.ബി പീഡിയാട്രിക്‌സ് നെഫ്രോളജി അഥവാ എം.ഡി/ഡി.എൻ.ബി പീഡിയാട്രിക്‌സ്, ഡി.എം/ഡി.എൻ.ബി നെഫ്രോളജിയാണ് യോഗ്യത. 54,200/ രൂപ വേതനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.
പി.എൻ.എക്സ്. 5032/18
അർദ്ധസർക്കാർ സ്ഥാപനത്തിൽ ഒഴിവ്
സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. 40,000 രൂപ (പ്രതിമാസം) വേതനം ലഭിക്കും. കൊമേഴ്‌സ് ബിരുദത്തോടൊപ്പം സി.എ/ഐ.സി.ഡബ്ല്യൂ.എ ഫൈനൽ പരീക്ഷ പാസായിരിക്കണം. ഇന്റർമീഡിയേറ്റ് പരീക്ഷ പാസായ ഉദ്യോഗാർത്ഥികളെയും പരിഗണിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ 10 വർഷത്തിൽ കുറയാതെ മാനേജർ (ഫിനാൻസ് അല്ലെങ്കിൽ അക്കൗണ്ട്‌സ്) കേഡറിൽ ജോലി ചെയ്ത പ്രവൃത്തിപരിചയം അഭികാമ്യം. 2018 ജനുവരി ഒന്നിന് 50 വയസ് കവിയാൻ പാടില്ല. ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 16ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേലധികാരിയിൽ നിന്നുള്ള എൻ.ഒ.സി കൂടി ഹാജരാക്കണം.