auto

തിരുവനന്തപുരം: ആട്ടോ റിക്ഷകൾക്കായുള്ള പ്രത്യേക ഡ്രൈവിംഗ് ലൈസൻസ് ജനുവരി മുതൽ വേണ്ട,​ ലൈറ്റ് മോട്ടോർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്കെല്ലാം ഓടിക്കാം.ജനുവരിയിൽ രാജ്യത്താകെ ഈ മാറ്റം നടപ്പിലാകും. ഡ്രൈവിംഗ് ലൈസൻസ് ശ്യംഖല സാരഥി എന്ന സോഫ്ട്‌വെയറിലേക്കു മാറുന്നതോടു കൂടിയാണ് ഈ മാറ്റം.ആട്ടോറിക്ഷ ഓടിക്കണമെങ്കിൽ പ്രത്യേക ലൈസൻസും ടെസ്റ്റും പൊതുവാഹനമായതിനാൽ ബാ‌‌ഡ്ജും വേണമായിരുന്നു. സുപ്രിംകോടതി ഉത്തരവിനെ തുടർന്ന് ബാഡ്ജ് ഒഴിവാക്കിയിരുന്നു. ഇപ്പോൾ പ്രത്യേക ലൈസൻസ് എന്ന നിബന്ധന തന്നെ ഒഴിവാക്കുകയാണ്. ഇതോടൊപ്പം ഹെവിവാഹന ലൈൻസൻസുകളെല്ലാം ഏകീകരിച്ച് ഒന്നാക്കും.ജനുവരിയിൽ 13 അക്ക വാഹന രജിസ്ട്രേഷൻ നമ്പർ സംവിധാനവും നടപ്പിലാക്കും. ആദ്യ രണ്ട് നമ്പരുകൾ ഓഫീസ് കോഡും അടുത്ത നാലു നമ്പരുകൾ വർഷവും അവസാന ഏഴ് നമ്പരുകൾ ലൈസൻസ് വിതരണ നമ്പരുമായിരിക്കും. വാഹന രജിസ്ട്രേഷൻ നടപടികളും ഓൺലൈൻ വഴിയാക്കും.