കിളിമാനൂർ: പുതിയകാവ് ജനകീയ സമിതിയുടെ ഉദ്ഘാടനവും, പുതിയകാവ്, ടൗൺ ഉൾപ്പെടെയുള്ള പ്രദേശത്ത് സ്ഥാപിച്ച നിരിക്ഷണ കാമറകളുടെയും ഉദ്ഘാടനം ബി.സത്യൻ എം.എൽ.നിർവഹിച്ചു. ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആർ.ആർ .വി സ്കൂൾ, മുതൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ വരെ 25 ലധികം കാമറകളാണ് നിരീക്ഷണത്തിനായി സ്ഥാപിച്ചത്. മുൻപ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കാമറകൾ സ്ഥാപിച്ചെങ്കിലും പലതും പ്രവർത്തനക്ഷമമല്ലാത്തതുകൊണ്ടാണ് പൊലീസുമായി സഹകരിച്ച് ജനകീയ സമിതി കാമറകൾ സ്ഥാപിച്ചത്.
പൊതുജനങ്ങളുടെ സഹകരണത്തോടെയാണ്
ജനകീയ സമിതി പദ്ധതി നടപ്പിലാക്കിയത്.ഒന്നാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനമാണ് പുതിയകാവ് ക്ഷേത്ര മൈതാനത്ത് നടന്നത്. കാമറകളുടെ സ്വിച്ച് ഓൺ കർമ്മം സംസ്ഥാന പൊലിസ് മേധാവി ലോക് നാഥ് ബഹ്റ നിർവഹിച്ചു.ജനകീയ സമിതിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം റൂറൽ എസ്.പി.അശോക് കുമാർ നിർവഹിച്ചു.ജനകീയ സമിതി പ്രസിഡന്റ് കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.
ആറ്റിങ്ങൽ ഡി.വൈ. എസ്.പി.അനിൽകുമാർ, പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, കെ.രാജേന്ദ്രൻ, സി ഐ.പി.അനിൽകുമാർ.എസ്.ഐ.ബി.കെ.അരുൺ, യു .എസ്.സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.കാമറ സ്ഥാപിക്കാൻ നേതൃത്വം നൽകിയ മുൻ സി.ഐ.പ്രദീപ് കുമാർ, സി.ഐ.അനിൽകുമാർ, എസ്.ഐ.ബി.കെ അരുൺ എന്നിവരെ ഡി.ജി.പി. ആദരിച്ചു.
ജനോപകരപ്രദമായ ഇത്തരം പ്രവർത്തനങ്ങൾ സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാക്കും, പദ്ധതി വ്യാപിപ്പിക്കാനും, വിജയപ്രദമായി നടപ്പാക്കാനും പോലീസും ജനകീയ സമിതിയും ജനങ്ങളും