പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ടെക് (ഫുൾടൈം/പാർട്ട് ടൈം), നാലാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം) സപ്ലിമെന്ററി (2013 സ്‌കീം) ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, സിവിൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പരീക്ഷാഫലം വെബ്‌സൈറ്റിൽ.
വൈവാവോസി
നാലാം സെമസ്റ്റർ എം.എസ് സി. ബയോടെക്‌നോളജി പരീക്ഷയുടെ വൈവാവോസി 19നും 21നും നടത്തും.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.കോം ജനുവരി 2018 (റെഗുലർ 2017 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2016 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2014 & 2013 അഡ്മിഷൻ) പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ് സി (2017 റെഗുലർ, 2016, 2015, 2014 & 2013 സപ്ലിമെന്ററി) പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുളള തീയതി 28 വരെ നീട്ടി.
ഒന്നാം സെമസ്റ്റർ ബി.കോം കൊമേഴ്‌സ് ആൻഡ് ടാക്‌സ് പ്രൊസീജീയർ ആൻഡ് പ്രാക്ടീസ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2013, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ (ഫസ്റ്റ് ഡിഗ്രിപ്രോഗ്രാം- സി.ബി.സി.എസ്.എസ് കരിയർ റിലേറ്റഡ് ഉൾപ്പെടെ) പരീക്ഷകൾക്ക് (റഗുലർ 2016 അഡ്മിഷൻ, സപ്ലിമെന്ററി 2013, 2014 & 2015 അഡ്മിഷൻ) ഓൺലൈനായി പിഴ കൂടാതെ 16 വരെയും 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ (ഫസ്റ്റ് ഡിഗ്രിപ്രോഗ്രാം- സി.ബി.സി.എസ്.എസ് ബി.എ./ബി.എസ്.സി/ബി.കോം കരിയർ റിലേറ്റഡ് ഉൾപ്പെടെ) പരീക്ഷകൾക്ക് (റഗുലർ 2018 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2017 അഡ്മിഷൻ, സപ്ലിമെന്ററി 2013, 2014, 2015 & 2016 അഡ്മിഷൻ) ഓൺലൈനായി പിഴ കൂടാതെ 14 വരെയും 50 രൂപ പിഴയോടെ 15 വരെയും 125 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ./ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.സി.എ/
ബി.പി.എ/ബി.വോക് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഡിസംബർ 4 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി - കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 22 മുതൽ ആരംഭിക്കും.
നവംബർ 9 ന് നാഷണൽകോളേജ്, അമ്പലത്തറയിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (സി.ആർ) ബയോകെമിസ്ട്രി (കോർ) പ്രാക്ടിക്കൽ പരീക്ഷ 14 ന് നടത്തും.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഹാൾടിക്കറ്റും തിരിച്ചറിയൽരേഖകളുമായി 14 മുതൽ 22 വരെയുളള പ്രവൃത്തിദിവസങ്ങളിൽ പുനഃപരിശോധനാ വിഭാഗത്തിൽ ഹാജരാകണം.
അപേക്ഷ ക്ഷണിക്കുന്നു
നിയമ വകുപ്പ് നടത്തുന്ന എട്ട് മാസം ദൈർഘ്യമുളള പി.ജി ഡിപ്ലോമ ഇൻപേറ്റന്റ്‌ലാകോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബിരുദം, കാലാവധി:കോഴ്‌സ് ഫീസ്: 4000. അപേക്ഷഫോറം നിയമ വകുപ്പിന്റെ ഓഫീസിൽ നിന്നു വാങ്ങാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 28. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2308936.
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻയോഗാ തെറാപ്പി (ഈവനിംഗ് ബാച്ച്)കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.കോഴ്‌സ് കാലാവധി: 1 വർഷം,കോഴ്‌സ് ഫീസ്: 19,500 രൂപ, സമയം: വൈകിട്ട് 5 മണി മുതൽ 7 മണി വരെ. അപേക്ഷാഫോമിന് സർവകലാശാലാ ഓഫീസ് ക്യാമ്പസിലുളള എസ്.ബി.ഐ അക്കൗണ്ട് നമ്പറിൽ (57002299878) 100 രൂപ അടത്ത രസീത് സഹിതം പി.എം.ജി. സ്റ്റുഡന്റ്‌സ് സെന്റർ ക്യാമ്പസിലുളള ഓഫീസിൽനേരിട്ട് ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: 0471-2302523. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21.
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം സർവകലാശാല ഡിപ്പാർട്ട്‌മെന്റ് വിദ്യാർത്ഥികൾക്കായി കുറഞ്ഞ ഫീസ് നിരക്കിൽകോഴ്‌സുകൾ സംഘടിപ്പിക്കുന്നു. സർവകലാശാലയുടെ വിവിധ വകുപ്പുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്‌കോഴ്‌സ് കാലാവധി: 4 മാസം, ഫീസ്: 2000 രൂപ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻകോഴ്‌സ് കാലാവധി: 6 മാസം, ഫീസ്: 6000 രൂപ, കാര്യവട്ടം ക്യാമ്പസിൽ വച്ചാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങൾ പി.എം.ജി സ്റ്റുഡന്റ്‌സ് സെന്റർ ക്യാംപസിലുളള സി.എ.സി.ഇ.ഇ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. ഫോൺ: 0471-2302523. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 26.
നെടുമങ്ങാട് ഗവ.കോളേജിൽ പുതിയ പി.ജി.കോഴ്‌സുകൾ
നെടുമങ്ങാട് ഗവ.കോളേജിൽ പുതുതായി അനുവദിച്ച എം.എ. ഇക്കണോമിക്‌സ്, എം.എ. മലയാളംകോഴ്‌സുകളിലേക്ക്‌കോളേജിൽ സ്‌പോട്ട് അഡിമിഷൻ നടത്തും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 13 രാവിലെ 11 മണി. ഓൺലൈൻ രജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. 13 ന് വൈകിട്ട് 4.30 ന്‌കോളേജിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും 14, 15 തീയതികളിൽ അഡിമിഷൻ നടത്തുന്നതുമാണ്. സർവകലാശാലയിലേക്ക് അപേക്ഷ നൽകേണ്ടതില്ല.