m

ചിറയിൻകീഴ്: മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടിലിരുന്ന് വലവൃത്തിയാക്കവേ മത്സ്യത്തൊഴിലാളി വെളളത്തിൽ വീണ് മരിച്ചു. താഴംപളളി പുതുവൽ വീട്ടിൽ തങ്കച്ചൻ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയ്ക്കാണ് സംഭവം. കൂടെ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഉടൻതന്നെ തിരച്ചിൽ നടത്തിയെങ്കിലും മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് കണ്ടെത്താനായത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു ഇയാൾ.

ഫോട്ടോ അടിക്കുറുപ്പ്: തങ്കച്ചൻ (55)