english-premire-league-ma
ENGLISH PREMIRE LEAGUE manchester derby

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി

3-1ന് യുണൈറ്റഡിനെ കീഴടക്കി

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇൗ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബിയിൽ വെന്നിക്കൊടി പാറിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. ഡേവിഡ് സിൽവ, സെർജി അഗ്യൂറോ, ഇക്കേയ്‌ഗുൻ ഡോഗൻ എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സ്കോർ ചെയ്തത്.

രണ്ടാം പകുതിയിൽ പെനാൽറ്റിയിൽനിന്ന് അന്തോണി മാർഷലാണ് യുണൈറ്റഡിന്റെ ആശ്വാസഗോൾ നേടിയത്.

ആദ്യപകുതിയിൽ സിറ്റി 1- 0ത്തിന് ലീഡ് ചെയ്യുകയായിരുന്നു

1-0

12-ാം മിനിട്ടിൽ ഡേവിഡ് സിൽവയുടെ ഗോളിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടിയത്.

2-0

48-ാം മിനിട്ടിൽ അഗ്യൂറോ സിറ്റിയുടെ ലീഡുയർത്തി

2-1

58-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കുവിനെ സിറ്റി ഗോളി എഡേഴ്സൺ ഫൗൾ ചെയ്തുവീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അന്തോണിമാർഷൽ യുണൈറ്റഡിന്റെ ഗോളാക്കി.

3-1

86-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗൻ ബെർണാഡോ സിൽവയുടെ പാസിൽനിന്ന് സിറ്റിക്ക് വേണ്ടി അവസാന ഗോളും നേടി.

പ്രിമിയർ ലീഗ്

ടോപ്പ് 5

(ടീം, കളി, പോയിന്റ്)

മാഞ്ചസ്റ്റർ സിറ്റി -12-32

ലിവർപൂൾ -12-30

ചെൽസി - 12-28

ടോട്ടൻ ഹാം -12-27

ആഴ്സനൽ -12-24

8

സീസണിൽ 12 മത്സരങ്ങളിൽ നാലാമത്തെ തോൽവി ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 20 പോയിന്റുമായി എട്ടാംസ്ഥാനത്താണ്

12

മത്സരങ്ങളിൽ പത്തും ജയിച്ച സിറ്റി ഇതുവരെ ഇൗ സീസണിൽ തോൽവി അറിഞ്ഞിട്ടില്ല.

177

-ാമത് മാഞ്ചസ്റ്റർ ഡെർബി മത്സരമാണ് ഇന്നലെ നടന്നത്.

52

-ാം തവണയാണ് സിറ്റി ഡെർബി ജേതാക്കളാകുന്നത്.

3-2

2018 ഏപ്രിലിൽ നടന്ന കഴിഞ്ഞ സീസൺ ഡംർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് വിജയിച്ചിരുന്നു.

300

മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ഹൊസെ മൗറീന്യോയുടെ മുന്നൂറാമത് ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരമായിരുന്നു ഇത്.