തിരുവനന്തപുരം: എല്ലാ മതവിഭാഗക്കാരും എത്തുന്ന, തികച്ചും മതേതരത്വം പുലരുന്ന ശബരിമലയുടെ വിശുദ്ധി നിലനിറുത്തണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയിലും സർക്കാർ ഇതേ നിലപാടാണ് അറിയിച്ചത്.അഹിന്ദുക്കൾ പ്രവേശിച്ചെന്ന തെറ്റായ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയടച്ച് പരിഹാരക്രിയ നടത്തിയ വാർത്ത ഗൗരവത്തോടെ കാണണം.ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ശ്രീപത്മനാഭസ്വാമിക്ഷേത്രം കാണാൻ ആൾക്കാരെത്തുന്നുണ്ട്.നവോത്ഥാനത്തിന്റെ നാടാണ് കേരളമെന്ന് നാം ഓർക്കണമെന്നും മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.