കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ പന്നിപ്പനി പടരുന്നു. കഴിഞ്ഞദിവസം രണ്ടുപേർകൂടി മരിച്ചു. ഇതോടെ മരണം പതിനഞ്ചായി. ഇരണിയൽ കണ്ടൻവിള സ്വദേശി ജോസഫ് സിംഗിന്റെ ഭാര്യ എസ്തർ സിംഗും(46) അരുമനയ്ക്കടുത്ത് കാരോട് സ്വദേശി ഭുവനചന്ദ്രനുമാണ്(62) ഇന്നലെ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് രണ്ടുപേരുടെയും മരണം .