ബാലരാമപുരം: സിപിഐ എം നേമം ഏരിയായിലെ വിവിധ മേഖലകളിൽ നവോത്ഥാന സദസുകൾ സംഘടിപ്പിച്ചു.നരുവാമൂട് മേഖല പ്രാവച്ചമ്പലം ജംഗ്ഷനിൽ സംഘടിപ്പിച്ച നവോത്ഥാന സദസ് മാധ്യമ പ്രവർത്തകൻ ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ടി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. സി പിഎം ജില്ലാ കമ്മിറ്റിയംഗം എം.എം.ബഷീർ ,അഡ്വ.എസ്.കെ.പ്രമോദ്, ഗീതാകുമാരി, എം എസ്.അനീഷ് എന്നിവർ പ്രസംഗിച്ചു.പാപ്പനംകോട് മേഖലാ കമ്മിറ്റിയുടെ മേലാംകോട്ട് നവോത്ഥാന സദസ്സ് ഐ.ബി.സതീഷ് എം.എൽ എ ഉദ്ഘാടനം ചെയ്തു. മേലാംകോട് ഷാജി അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം തിരുവല്ലം ശിവരാജൻ, വി എസ് വിജയകുമാർ, നീറമൺകര വിജയൻ, പാപ്പനംകോട് സലാം എന്നിവർ പ്രസംഗിച്ചു.നേമം മേഖലാ കമ്മിറ്റിയുടെ നവോത്ഥാന സദസ് കെ എസ് ടി എ ജില്ലാ ട്രഷറർ എസ്.ഹരികുമാർ ഉദ്ഘാടനം ചെയ്തു. ആർ.പ്രദീപ് കുമാർ, ഡോ. സുനന്ദ, എ.കമാൽ, കൗൺസിലർ സഫീറാ ബീഗം, ഗ്രാമ പഞ്ചായത്തംഗം സന്ധ്യ എന്നിവർ പ്രസംഗിച്ചു.
പള്ളിച്ചൽ മേഖലാ നവോത്ഥാന സദസ് ഐ .ബി.സതീഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. എസ്.രാജേന്ദ്രൻ അദ്ധ്യക്ഷനായി. ബാലരാമപുരം ശശി, ടി.മല്ലിക, എസ്.ശ്രീകണഠൻ, പി. ടൈറ്റസ്, കെ.ഷാജി എന്നിവർ പ്രസംഗിച്ചു.കല്ലിയൂർ മേഖലാ കമ്മിറ്റി കാക്കാ മൂലയിൽ സംഘടിപ്പിച്ച സദസ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ജി വസുന്ധരൻ, എസ് ആർ ശ്രീരാജ് ,പി.അനിക്കുട്ടൻ, ആർ.തങ്കമണി, എ.മിനി എന്നിവർ പ്രസംഗിച്ചു.ബാലരാമപുരം സൗത്ത് മേഖല യുടെ നേതൃത്വത്തിൽ കോട്ടുകാൽകോണത്ത് നടന്ന നവോത്ഥാന സദസ് മാധ്യമ പ്രവർത്തകൻ ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കാവിൻ പുറം സുരേഷ് അദ്ധ്യക്ഷനായി. ബാലരാമപുരം കബീർ, എം.ബാബുജാൻ, എസ് രാധാകൃഷ്ണൻ, വി.മോഹനൻ, ഡി.ശ്യാമള ടീച്ചർ, വിഷ്ണു എന്നിവർ പ്രസംഗിച്ചു.