തിരുവനന്തപുരം: ഡിവൈ.എസ്.പി ബി.ഹരികുമാറിന്റെ മരണത്തെ ചുറ്റിപ്പറ്റി സംശയങ്ങളും ഉയർന്നു തുടങ്ങി. നിയമ അവബോധമുള്ള പൊലീസ് ഓഫീസർ കൊലക്കേസിൽ പ്രതിയായതിന്റെ പേരിൽ ജീവനൊടുക്കുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. കീഴടങ്ങാൻ തിരുവനന്തപുരത്ത് എത്തിയെന്ന് പൊലീസ് പറഞ്ഞത് ശരിയാണെങ്കിൽ , മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരുദിവസം ശേഷിക്കേ ആത്മഹത്യ ചെയ്തതിൽ ദുരൂഹത.
പൊരുത്തക്കേടും, സാഹചര്യങ്ങളും
1) തമിഴ്നാട്-കർണാടക അതിർത്തിയിലൂടെ ഹരികുമാറിനെയും കൂട്ടാളി ബിനുവിനെയും പിന്തുടരുകയാണെന്ന് തിങ്കളാഴ്ച രാത്രി ക്രൈംബ്രാഞ്ച് എസ്.പി ആന്റണിയുടെ വെളിപ്പെടുത്തൽ.
ഇതേ രാത്രിയിൽ തിരുവനന്തപുരം കല്ലമ്പലത്തെ വസതിയിൽ ഹരികുമാർ ജീവനൊടുക്കിയെന്ന് റൂറൽ എസ്.പി പി.അശോക് കുമാർ
മാനസിക സമ്മർദ്ദം താങ്ങാനാവാതെ, ജീവനൊടുക്കാൻ 615കിലോമീറ്റർ താണ്ടി തിരുവനന്തപുരത്ത് എത്തുമോ?
2) കീഴടങ്ങാൻ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശമെന്നും എസ്.പി
കീഴടങ്ങാൻ തിരുവനന്തപുരത്ത് എത്തിയതാണെന്ന് ഇന്നലത്തെ വാദം.
3) സനലിന്റെ മരണത്തിനു കാരണം വാഹനാപകടമാണെന്നും കള്ളക്കേസെടുത്തതാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ
ഇന്ന് ഹർജി പരിഗണിക്കാനിരിക്കേ, നിയമത്തിന്റെ ആനുകൂല്യം ലഭിക്കാൻ കാത്തുനിൽക്കാതെ
ആത്മഹത്യ.
4) നിരവധി ബിനാമിസ്വത്തുക്കൾ ഉണ്ടെന്ന് വിജിലൻസ് .
സാഹചര്യം മുതലെടുക്കാൻ ബിനാമികളിൽ ആരെങ്കിലും അപായപ്പെടുത്താൻ സാധ്യത.
5) ഹരികുമാറിന്റെ ചെയ്തികൾക്ക് ഇത്രയുംകാലം കൂട്ടുനിന്ന രാഷ്ട്രീയ-പൊലീസ് നേതൃത്വം കൈവിട്ടു.
ഇവരുമായുള്ള സാമ്പത്തികയിടപാടുകൾ വെളിപ്പെടുത്താനും പൊയ് മുഖം തുറന്നുകാട്ടാനും സാധ്യതയുള്ളതിനാൽ ജീവന് ഭീഷണി.
6) ജാമ്യംലഭിക്കാൻ പ്രയാസം. ജയിൽവാസം ഭയന്ന് ജീവനൊടുക്കിയെന്ന് വാദം.
ഉന്നതസ്വാധീനമുള്ള പൊലീസുദ്യോഗസ്ഥന് ജയിലിൽ മികച്ച സൗകര്യങ്ങൾ തരപ്പെടുത്താൻ നിഷ്‌പ്രയാസം കഴിയും.