തിരുവനന്തപുരം: ഡിവൈ.എസ്.പി ഹരികുമാർ ജീവനൊടുക്കാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് സത്യമായി. സർവീസ് റിവോൾവറുമായി ഒളിവിൽ പോയത് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്. പൊലീസിന് നേരേ വെടിയുതിർക്കാനോ സ്വയം വെടിവയ്ക്കാനോ സാദ്ധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന്റെ പിറ്റേന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഓഫീസിൽ ഹരികുമാറിന്റെ റിവോൾവർ കണ്ടെത്തിയിരുന്നു.