wrestling
wrestling



കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ ഓപ്പറേഷൻ ഒളിയ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ റസ്ലിംഗ് പരിശീലകരെ വാക്-ഇൻ-ഇന്റർവ്യൂ മുഖേന തിരഞ്ഞെടുക്കും. പരിശീലനത്തിന് എൻ.ഐ.എസ് ഡിപ്ലോമ. അറുപത് വയസ് കവിയരുത്. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസം, മുൻപരിചയം, കായികമികവ് എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും അവയുടെ പകർപ്പുമുൾപ്പെടെ 15ന് രാവിലെ 10ന് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.sportscouncil.kerala.gov.in , ഫോൺ: 0471-2330167, 0471-2331546.

സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്: വാക് ഇൻ ഇന്റർവ്യൂ 24ന്
മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷം) ഒഴിവുണ്ട്. എം.എസ്‌സി സ്പീച്ച് ആൻഡ് ഹിയറിംഗ് അല്ലെങ്കിൽ മാസ്റ്റർ ഒഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദധാരികളായിരിക്കണം. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ആപ്ലിക്കേഷൻ, ബയോഡാറ്റ എന്നിവയുമായി 24ന് 10.30ന് സി.ഡി.സി ൽ വാക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cdckerala.org എന്ന വെബ്‌സൈറ്റിൽ. ഫോൺ: 0471-2553540.

ലൈബ്രറി ഇന്റേൺസ് ഇന്റർവ്യൂ 15ന്
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ലൈബ്രറി ഇന്റേൺസിനെ താത്കാലികമായി നിയമിക്കും. ലൈബ്രറി സയൻസ് ബിരുദം വിജയകരമായി പൂർത്തിയാക്കിയ ലൈബ്രറി ഇന്റേൺസിന്റെ അഭിമുഖം 15 ന് രാവിലെ പത്തിന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.