തിരുവനന്തപുരം: ഡിവൈ.എസ്.പി ഹരികുമാറിന്റെ മരണത്തെക്കുറിച്ച് ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽ കുമാർ അന്വേഷിക്കുമെന്ന് റൂറൽ എസ്.പി പി.അശോക് കുമാർ അറിയിച്ചു. പ്രതി കല്ലമ്പലത്ത് എത്തിയത് അടക്കമുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് സൂചന. പോസ്റ്റുമാർട്ടം റിപ്പോർട്ട് അടക്കം പുറത്തുവന്നശേഷമേ അന്തിമ നിഗമനത്തിലെത്തൂ എന്ന് എസ്.പി പറഞ്ഞു.