ഗ്രനഡ: ആകാശത്ത് നക്ഷത്രങ്ങളെയെല്ലാം കണ്ട് ഒരു രാത്രി കഴിയണമെന്നുണ്ടോ? അങ്ങനെ കഴിയാൻ പറ്റിയൊരു വീട് തയ്യാറാക്കിയിട്ടുണ്ട്. സ്‌പെയിനിലെ ഒരു മരുഭൂമിയിൽ ഗൊറാഫേ എന്ന മരുഭൂമിയിലാണ് ചുറ്റും ഗ്ലാസ് കൊണ്ട് മറച്ച ഈ വീട് നിർമ്മിച്ചിരിക്കുന്നത്.ഒഫൈസ് എന്ന ആർക്കിടെക്ച്ചർ ഗ്രൂപ്പും ഗാർഡിയൻ ഗ്ലാസും സംയുക്തമായി തയ്യാറാക്കിയതാണ് വീട്.
ആർക്കിടെക്ടായ സ്‌പെല്ല പറയുന്നു, എല്ലാ ദിവസത്തേയും തിരക്കുപിടിച്ച നഗരജീവിതത്തിൽ നിന്നും മാറി താമസിക്കണമെങ്കിൽ ഇതിനേക്കാൾ യോജിച്ച ഒരു സ്ഥലമില്ലെന്ന്. ഭാവിയിൽ പ്രകൃതിയും കാലാവസ്ഥയും ഒരുപാട് മാറിയേക്കാം. അതിന്റെ ബുദ്ധിമുട്ടുകളെ ചെറുക്കാവുന്ന തരത്തിലാണ് വീട് പണിതിരിക്കുന്നത്. തണുപ്പും, ചൂടും തരുന്ന പോലെയാണ് നിർമ്മിതി. എയർ കണ്ടീഷനോ, ഹീറ്ററോ, കൂളറോ മറ്റോ ആവശ്യമില്ല എന്നും സ്‌പെല്ല പറയുന്നു. പകരം ജനാലകൾ തുറന്നാൽ മതി. പ്രകൃതിക്ക് ഹാനികരമാകാത്ത തരത്തിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്.
ഗാർഡിയൻ ഗ്ലാസ് ടെക്‌നിക്കൽ മാനേജർ ടമസ് പറയുന്നു, മികച്ച ഗ്ലാസും ഇൻഡോറും ഉണ്ടെങ്കിൽ എവിടെയും ഇത് പണിയാം എന്ന്. സ്വന്തമായി ഇത്തിരിനേരം എവിടെയെങ്കിലും ഇരിക്കണമെന്നുള്ളവർക്ക് ഇതിനേക്കാൾ നല്ലൊരു ഇടമില്ല. ഒരു രാത്രി ഇവിടെ കഴിഞ്ഞു നോക്കണം, ഗ്ലാസ് വീട്ടിൽ നിന്ന് ആകാശത്തെ നക്ഷത്രത്തെ കാണുന്നത് ആകാശത്തിനടിയിൽ അടുത്ത് നിന്ന് നക്ഷത്രത്തെ കാണുന്നതിനേക്കാൾ ഒട്ടും വ്യത്യസ്തമല്ല എന്നും ടമസ് പറയുന്നു.