പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ & വൈവാവോസി
രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി (പി.ജി.ഡി.ജിസ്റ്റ്) പ്രാക്ടിക്കൽ & വൈവാവോസി ടൈംടേബിൾ വെബ്‌സൈറ്റിൽ.
ടൈംടേബിൾ
ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി.പി.എഡ്) ഏഴാം സെമസ്റ്റർ (റഗുലർ ആൻഡ് സപ്ലിമെന്ററി) ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ (സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാകേന്ദ്രം
വിദൂര വിദ്യാഭ്യാസ വിഭാഗം 2018 നവംബർ - ഡിസംബറിൽ നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എസോഷ്യോളജി പരീക്ഷകൾക്ക് ആൺകുട്ടികൾക്ക് എസ്.ഡി.ഇ പാളയവും, പെൺകുട്ടികൾക്ക് ഗവ.സംസ്‌കൃതകോളേജ് തിരുവനന്തപുരവും ആയിരിക്കും പരീക്ഷാകേന്ദ്രങ്ങൾ. അഡിഷണൽ കാൻഡിഡേറ്റ്‌സിന് ഗവ.ആർട്‌സ്‌കോളേജ് തിരുവനന്തപുരം ആയിരിക്കും പരീക്ഷാകേന്ദ്രം.
ക്ലാസ്
2018 - 2019 അദ്ധ്യയന വർഷത്തിലെ വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ ബി.കോംകോൺടാക്റ്റ് ക്ലാസുകൾ 17 മുതൽ ശനി, ഞായർ ദിവസങ്ങളിലായി രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കാര്യവട്ടം ക്യാമ്പസ്, കൊല്ലം ബി.എഡ് സെന്റർ, ആലപ്പുഴ യു.ഐ.ടി കേന്ദ്രങ്ങളിൽ നടക്കും.
നെടുമങ്ങാട് ഗവ.കോളേജ് - പി.ജി അഡ്മിഷൻ
നെടുമങ്ങാട് ഗവ.കോളേജിൽ പുതുതായി അനുവദിച്ച എം.എ. ഇക്കണോമിക്‌സ്, എം.എ. മലയാളംകോഴ്‌സുകളിലേക്ക് കോളേജിൽ അപേക്ഷ സമർപ്പിച്ച് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യർത്ഥികൾ ഇന്ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണം.
ഒന്നാംവർഷ ബിരുദാനന്തരബിരുദം - സ്‌പോട്ട് അലോട്ട്‌മെന്റ്
2018-19-ലെ ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള സീറ്റുകളിലേക്ക് സർവകലാശാല സെനറ്റ് ഹാളിൽ 16 ന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. ഒഴിവുള്ള സീറ്റുകളുടെ വിശദവിവരം 15 ന് വൈകിട്ട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് രാവിലെ 9 മണിക്കും 11 മണിക്കും മദ്ധ്യേ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം.