പാറശാല: കരാർ പണിക്കാരൻ കാറിൽ മരിച്ച നിലയിൽ . പാറശാലയ്ക്കടുത്ത് പൊൻവിള ജെ.ബി.എസ്.കോട്ടേജിൽ ബാലരാജ് (56) ആണ് മരിച്ചത്.ഇന്നലെ അതിരാവിലെ മുതൽ വീട്ടിൽ നിന്ന് ഇയാളെ കാണാതായിരുന്നു. തുടർന്ന് രാവിലെ 9.30 മണിയോടെ അയിര വടവൂർകോണത്ത് ബൈപ്പാസ് റോഡിൽ മാരുതി കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന കാർ . നാട്ടുകാർ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണയൊഴിച്ച് കാറിനുള്ളിൽ തീകത്തിക്കാൻ ശ്രമിച്ചിരുന്നു .ചെറിയ തോതിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ട്.മണ്ണെണ്ണ കൊണ്ടുവന്ന കുപ്പിയും സ്ഥലത്തുനിന്ന് കണ്ടെടുത്തു.ആത്‍മഹത്യാ ശ്രമത്തിനിടെ കാറിനുള്ളിൽ ഉണ്ടായ വിഷപ്പുക മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
പ്രമേഹ രോഗിയായിരുന്ന ഇയാളുടെ ഒരു പാദത്തിലെ ഒരു വിരൽ ചികിത്സക്കിടെ മുറിച്ചു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട് വീട്ടിൽ എത്തിയതിന് പിന്നാലെയാണ് രാവിലെ കാണാതായത്. ഭാര്യ ജനീന്ദ്ര. മക്കൾ: നിധിൻ,നീതു .
ഫോട്ടോ:മരിച്ച കണ്ടെത്തിയ ബാലരാജ്