cpm

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുയർന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസം 26ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ ഗുണപരമായ നിലപാടുകളെയെല്ലാം തകർക്കുന്നതിനുള്ള ആസുത്രിത നീക്കമാണ് ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മതനിരപേക്ഷത, പാർലമെന്ററി ജനാധിപത്യം, ഫെഡറലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റ് ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച ഈ മാസം 26ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുന്നത്.
ജില്ലാകേന്ദ്രങ്ങളിൽ സെമിനാറുകൾ പ്രഭാഷണങ്ങൾ എന്നിവയ്‌ക്കൊപ്പം വ്യാപകമായ നിലയിൽ ഭരണഘടനാ സംരക്ഷണ ക്യാമ്പയിനും സംഘടിപ്പിക്കും.