കുണ്ടറ: പടപ്പക്കര പള്ളിക്ക് സമീപം അമൃതാലയത്തിൽ (വിജയമന്ദിരം) സെബാസ്റ്റ്യന്റെ മകൻ ജോൺസനെ (45) ചന്ദനത്തോപ്പ് കശുഅണ്ടി ഫക്ടറിക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തി. ഓട്ടോഡ്രൈവറായ ജോൺസൺ ചൊവ്വാഴ്ച രാത്രി റോഡിൽ വീണ് കിടക്കുന്നത് കണ്ട സമീപവാസികൾ കുണ്ടറ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
രാത്രി 11 മണിയോടെ മുക്കട ചന്തയ്ക്ക് സമീപം ഓട്ടോയിൽ നിന്ന് വീണുകിടന്ന ജോൺസനെ ബൈക്കിലെത്തിയ രണ്ട് പേർ ഓട്ടോയിൽ കയറ്റി വിട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനുശേഷം ഇയാൾചന്ദനത്തോപ്പിലേക്ക് പോയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.ഭാര്യ: ജാൻസി. മക്കൾ: അമൃതമേരി ജോൺസൺ, അലീന മേരി ജോൺസൺ.