binu-and-hari

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈ എസ്.പി ബി.ഹരികുമാറിന്റെ സുഹൃത്തും ജൂവലറി ഉടമയുമായ ബിനുവും ഇവർ യാത്ര ചെയ്തിരുന്ന വാഹനത്തിന്റെ ഡ്രൈവർ രമേശനും ഇന്നലെെ രാത്രി ഏഴോടെ ജവഹർനഗറിലെ എസ്. പി ഓഫീസിൽ കീഴടങ്ങി.
സംഭവ സ്ഥലത്ത് നിന്നു ഹരികുമാറിനെ കാറിൽ രക്ഷപ്പെടുത്തിയത് ബിനുവായിരുന്നു. അവിടെ നിന്നു ഹരികുമാറിന്റെ കല്ലമ്പലത്തെ വീട്ടിലെത്തിയ ശേഷമാണ് തൃപ്പരപ്പിലേക്ക് രക്ഷപ്പെട്ടത്.
സുഹൃത്തായ സതീഷ് കുമാർ നടത്തുന്ന അക്ഷയ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. പൊലീസ് എത്തുമെന്ന് അറിഞ്ഞ് സതീഷ് കുമാറിന്റെ ഡ്രൈവർ രമേശന്റെ സഹായത്തോടെ ബിനുവിന്റെ ബന്ധുവിന്റെ കാറിൽ രക്ഷപ്പെട്ടു.

തമിഴ്നാട്ടിലും കർണാടകയിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന ഹരിയും ബിനുവും മംഗലാപുരത്ത് നിന്നാണ് തിങ്കളാഴ്ച രാത്രി 10 മണിയോടെ കല്ലമ്പലത്ത് എത്തിയത്. ഹരികുമാറിനെ കല്ലമ്പലത്ത് ഇറക്കിയശേഷം ബിനുവും രമേശും ബിനുവിന്റെ ഭാര്യാ സഹോദരന്റെ ചായക്കോട്ടകോണത്തെ വീട്ടിലെത്തി. വന്ന കാർ അവിടെ ഉപേക്ഷിച്ചു. അംബാസഡർ കാറിൽ അവിടെ നിന്നു രക്ഷപ്പെട്ടു. രമേശിന്റെ ബന്ധുവീട്ടിൽ താമസിച്ചെന്നാണ് വിവരം.

ഡ്രൈവർ രമേശ് അഞ്ചാം പ്രതിയാണ്.