ദുബായ് : ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയും ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറയും ഒന്നാം റാങ്കിൽ തുടരുന്നു
899 പോയിന്റുമായാണ് കൊഹ്‌ലി ഒന്നാംസ്ഥാനത്തുള്ളത്. രോഹിത് ശർമ്മയാണ് രണ്ടാംസ്ഥാനത്ത്, ശിഖർധവാൻ ഒരുപടവ് കയറി എട്ടാമതെത്തി. മുൻ ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണി 20-ാം റാങ്കിലാണ്.
ബൗളർമാരുടെ പട്ടികയിൽ 841 പോയിന്റുമായാണ് ബുംറ ഒന്നാമതുള്ളത്. കുൽദീപ് യാദവ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. യുസ്‌വേന്ദ്ര ചഹൽ മൂന്ന് പടവുകൾ കയറി അഞ്ചാമതെത്തി.
ടീം റാങ്കിംഗിൽ 121 പോയിന്റുള്ള ഇന്ത്യ രണ്ടാംസ്ഥാനത്താണ്. 126 പോയിന്റുള്ള ഇംഗ്ളണ്ടാണ് ഒന്നാമത്. ആൾ റൗണ്ടർമാരുടെ പട്ടികയിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഒന്നാംസ്ഥാനത്ത്.