കടയ്ക്കാവൂർ: ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റിന്റെ പോഷക സംഘടനയായ ശിവഗിരി ശ്രീനാരായണ ധർമ്മവൈദിക പ്രചാരസഭ ചിറയിൻകീഴ് താലൂക്ക് കമ്മറ്റി ഓഫീസ് ഇന്ന് 11.30 ന് വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപം ടാങ്കേ മുക്ക് ജംഗ്ഷനിൽ ട്രസ്റ്റ് ആചാര്യൻ തിരുവനന്തപുരം ശ്രീനാരായണ വിശ്വസംസ്ക്കാരഭവൻ ശങ്കരാനന്ദസ്വാമികൾ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മവൈദിക പ്രചാരസഭ ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് കണ്ണൻശാന്തി അദ്ധ്യക്ഷതവഹിക്കും.

സുഗതൻതന്ത്രി (ശിവഗിരിമഠം) വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി, സർക്കിൾ ഇൻസ്പെക്ടർ അരുൺ കെ.എസ് ,ശിവഗിരി ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് മനോജ് ശാന്തി, ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി അശോകൻശാന്തി ,കവിരാജൻ ജോഝ്യർ( വാസ്തു ആചാര്യൻ) , കേരള കൗമുദി കടയ്ക്കാവൂർ ലേഖകൻ ഡി. ശിവദാസ്, ഷിബു ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക പ്രചാരസഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നാരായണൻ ജോഝ്യർ , ശിവഗിരി ശ്രീനാരായണ ധർമ്മവൈദിക പ്രചാരസഭ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനിൽഅരവിന്ദ് ശാന്തി,ശിവഗിരി ശ്രീനാരായണ ധർമ്മവൈദിക പ്രചാരസഭ താലൂക്ക് ട്രഷറർ സന്തോഷ് ശാന്തി തുടങ്ങിയവർ സംസാരിക്കും.