നേമം: ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമാംകോട് കല്ലടിമല സി.എസ്.ഐ പള്ളിക്ക് സമീപം വടക്കേ വരമ്പുവിള വീട്ടിൽ സജീവ് കുമാർ (47,ഷാജി) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6 ന് വീട്ടുകാരാണ് ഇയാളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. ചെങ്കൽചൂള അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തത്. കരമനയിൽ തട്ടുകട നടത്തുകയാണിയാൾ. പ്രസന്നകുമാരി. മക്കൾ: മീനു, സീനു, ആദിത്യ.