തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് വെബിനാറിന്റെ ഭാഗമായി നവംബർ 17 ന് 'കുട്ടികളിലെ വൈകിയുള്ള ബൗദ്ധിക ശാരീരികവളർച്ച' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ ആക്കുളം നിഷ് ക്യാമ്പസിൽ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തത്സമയ സംപ്രേഷണത്തോടെ നടക്കുന്ന വെബിനാറിന് നിഷ് ന്യൂറോഡവലപ്‌മെന്റൽ സയൻസ് വിഭാഗത്തിലെ സപീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് അശ്വതി എ.കെ. നേതൃത്വം നൽകും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:http://nidas.nish.ac.in/be-a-participant/, 0471 3066675