നെയ്യാറ്റിൻകര: പൊതു പ്രവർത്തകൻ എം.വി.ആറിന്റെ നാലാം ചരമവാർഷികത്തിന്റെ ഭാഗമായി ബഹുജന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ അഡ്വ. എസ്. ആർ. തങ്കരാജ് ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ ആമിന. എൻ.എസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം. നിസ്താർ, നെയ്യാറ്റിൻകര വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ ചെയർപേഴ്സൺ എം. അലിഫാത്തിമ, ബി.ജെ.പി പ്രവർത്തകരായ റോയൽ ജി. സുരേഷ് തമ്പി, എം.എസ്. ഷിബു കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ, സി.എം.പി നേതാവ് ജെ. ഹയറുനിസ, എൽ.ഡി.എഫ് നെയ്യാറ്റിൻകര, നിയോജക മണ്ഡലം പ്രസിഡന്റ് കൊടങ്ങാവിള വിജയദാസ്, ആർ. സി. തെരുവ് ക്രസ്തുദാസ് എന്നിവർ പങ്കെടുത്തു.