തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്നു മുതൽ തത്സമയം ടെലിവിഷനിൽ സംപ്രേഷണം ചെയ്യും. ഉച്ചയ്ക്ക് 3 മുതൽ 4 വരെ കൈരളി, കൗമുദി ചാനലുകളിലാണ് ആദ്യ ഘട്ടത്തിൽ തത്സമയ സംപ്രേഷണം ലഭിക്കുക. അടുത്ത ഘട്ടത്തിൽ ജയ്‌ഹിന്ദ്, ജീവൻ ചാനലുകളിലും തത്സമം ലഭ്യമാകും. നറുക്കെടുപ്പ് നടക്കുന്ന തിരുവനന്തപുരം ഗോർഖി ഭവനിൽ നിന്നാണ് സംപ്രേഷണം. ഇതിന് ആവശ്യമായ സ്റ്റുഡിയോ, മറ്റ് സാങ്കേതിക സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുള്ളത് സി-ഡിറ്റാണ്.