മുടപുരം: കിഴുവിലം പഞ്ചായത്തിലെ മാമം കമുകറ ഏലായിൽ നടന്ന കൊയ്ത്തുത്സവം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്‌ഘാടനം ചെയ്തു.കൈരളി,നന്മ ,നിധി എന്നീ കർഷക കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലാണ് കൃഷിയിറക്കിയത്.കിഴുവിലം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ നടന്ന നെൽകൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചതായി കർഷകർ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിയേല,മെമ്പർമാരായ വനജകുമാരി,ശ്യാമള അമ്മ,കർഷക കൂട്ടായ്മ ഭാരവാഹികളായ നിസാം,ജയേഷ്,രാജേഷ്,സുൽഫി,പാടശേഖര സമിതി ഭാരവാഹികളായ പ്രകാശ്,സുലേഖ,കൃഷി ഭവൻ ജീവനക്കാരായ വിനിഷ,ഷമീന,രശ്മി തുടങ്ങിയവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.