tvm
tvm

കേരള കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ നിലവിലുള്ള തൊഴിലാളി, സാന്ത്വന, കുടുംബ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർ 2019ലെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 20 നകം ഉള്ളൂരിലുള്ള തിരുവനന്തപുരം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ ഹാജരാകണം. കുടുംബ, സാന്ത്വന പെൻഷൻകാരിൽ 60 വയസ് പൂർത്തിയാകാത്തവർ പുനർവിവാഹിതരല്ലെന്ന സർട്ടിഫിക്കറ്റും (വില്ലേജ് ഓഫീസിൽ നിന്നും വാങ്ങിയത്) ഈ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04712448451.

മാപ്പിളപ്പാട്ട് രചനാശിൽപശാല

മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളകലാ അക്കാദമി ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനങ്ങളും ഇതിവൃത്തമാക്കി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാപ്പിളപ്പാട്ട് രചനാശിൽപശാല നവംബർ 24ന് അക്കാഡമിയിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ വിലാസം 22നകം സെക്രട്ടറി, മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല, പിൻ 673638 എന്ന വിലാസത്തിലോ, 0483 2711432 എന്ന ഫോൺ നമ്പരിലോ 9207173451 എന്ന വാട്സ് ആപ്പ് നമ്പരിലോ അറിയിക്കണം.

ഒന്നാം വർഷ എം.ഡി (ഹോമിയോ) ക്ലാസ് 16 മുതൽ

തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 201819 വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഒന്നാം വർഷ എം.ഡി(ഹോമിയോ) ക്ലാസ് നവംബർ 16ന് ആരംഭിക്കും. വിദ്യാർത്ഥികൾ അതത് കോളേജുകളിൽ രാവിലെ 10ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.