sabarimala
ശബരിമല

തിരുവനന്തപുരം: നിലയ്‌ക്കൽ - പമ്പ യാത്രയ്‌ക്ക് ഇത്തവണ ഓൺലൈൻ ടിക്കറ്റുകൾ മാത്രമേ ഉണ്ടാകൂ. ഇവ ഓൺലൈനായി ബുക്ക് ചെയ്യാം. നിലയ്‌ക്കലിലെ 15 കിയോസ്‌കുകളിൽ നിന്ന് സ്വന്തമായും ടിക്കറ്റെടുക്കാം. നിലയ്‌ക്കലിലെ കൗണ്ടറുകളിൽ നിന്നും വാങ്ങാം. വാലറ്റ്, ഡെബിറ്റ്‌- ക്രെഡിറ്റ് കാർഡ് എന്നിവയിലൂടെയും ഇടപാടു നടത്താം. ഒരു ദിവസത്തെ നാല് മണിക്കൂർ വീതമുള്ള ആറ് ബ്ലോക്കായാണ് റിസർവേഷൻ സൈറ്റിൽ ക്രമീകരിച്ചിരിക്കുന്നത്.

ക്യൂ.ആർ കോഡുള്ള ടിക്കറ്റിന്റെ സമയപരിധി 48 മണിക്കൂറാണ്. അതു കഴിഞ്ഞാൽ അസാധുവാകും. തുർന്നുള്ള യാത്രയ്ക്ക് പമ്പയിൽ നിന്ന് പുതിയ ടിക്കറ്റെടുക്കണം. ഇവിടെ ക്രമീകരണങ്ങളുണ്ടാകും. കണ്ടക്‌ടർ ക്യൂ.ആർ റീഡറിൽ ടിക്കറ്റ് പരിശോധിച്ച് യാത്രക്കാരെ ബസിൽ കയറ്റും. റിസർവേഷനനുസരിച്ചുള്ള സർവീസുകൾ നാളെ രാവിലെ എട്ടു മുതൽ നടത്താനാണ് തീരുമാനിച്ചതെങ്കിലും പൊലീസിന്റെ നിർദ്ദേശപ്രകാരം അന്ന് ഉച്ചയ്‌ക്ക് 12 മുതലായി പുനഃക്രമീകരിച്ചു.