തിരുവനന്തപുരം: വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി തലസ്ഥാനത്തെത്തി. പ്രത്യേക വിമാനത്തിൽ എത്തിയ എയർ ചീഫ് മാർഷലിനെയും പത്നി കമൽപ്രീത് ധനോവയെയും ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ബി. സുരേഷും പത്നി രാധാ സുരേഷും ചേർന്ന് സ്വീകരിച്ചു. ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് വ്യോമസേനാംഗങ്ങൾ 'ഗാർഡ് ഒഫ് ഓണർ' നൽകി സ്വീകരിച്ചു. ദക്ഷിണ വ്യോമസേനയുടെ കീഴിലെ എല്ലാ വ്യോമസേനാ കേന്ദ്രങ്ങളിലെയും കമാൻഡർമാരുടെ സമ്മേളനത്തിൽ അദ്ദേഹം അദ്ധ്യക്ഷത വഹിക്കും. വിവിധ പരിപാടികളിലും പങ്കെടുക്കും. ശംഖുംമുഖം സ്റ്റേഷൻ കമാൻഡർ ഗ്രൂപ് ക്യാപ്ടൻ പി.കെ. അവസ്ഥിയും പത്നി ജയാ അവസ്ഥിയും വ്യോമസേനാ മേധാവിയെ സ്വീകരിക്കാനെത്തിയിരുന്നു.