തിരുവനന്തപുരം: നിർമ്മാണത്തൊഴിലാളികൾക്ക് യു.ഡി.എഫ് സർക്കാർ അനുവദിച്ച ഇരട്ട പെൻഷനിൽ 500 രൂപ വെട്ടിക്കുറച്ച എൽ.ഡി.എഫ് സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ധനമന്ത്രിയെ വഴിയിൽ തടയുമെന്ന് ഐ.എൻ. ടി.യു.സി ദേശീയ സെക്രട്ടറി പാലോട് രവി പറഞ്ഞു. പെൻഷൻ വെട്ടിക്കുറച്ചതിനെതിരെ കെ.കെ.എൻ.ടി.സിയുടെ നേതൃത്വത്തിൽ ധനമന്ത്രിയുടെ വീട്ടിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധർണയ്ക്ക് മുന്നോടിയായി മ്യൂസിയം പൊലീസ് സ്റ്രേഷൻ പരിസരത്ത് നിന്ന് സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്ത മാർച്ച് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.