കല്ലറ: കതിരുവിള പാലമുക്ക് വീട്ടിൽ സന്തോഷിന്റെ ഭാര്യ പ്രവീണ (22) വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ . ഇന്നലെ രാവിലെ 11 മണിയ്ക്കായിരുന്നു സംഭവം. ഭർത്താവിന്റെ കതിര് വിളയിലുള്ള വീട്ടിലായിരുന്നു താമസം. രാവിലെ പതിനൊന്ന് മണിയോടെ റബ്ബർ ടാപ്പിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ ഭർത്താവ് പ്രവീണയെ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. സംഭവത്തിൽ സംശയമുള്ളതായി പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. രണ്ട് വയസുള്ള ദേവനന്ദൻ ഏക മകൻ .