politics

നെടുമങ്ങാട് : നെടുമങ്ങാട്ട് പെൻഷൻ ട്രഷറി വേണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.റവന്യു ടവർ വളപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ സബ് ട്രഷറി മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ട്രഷറി ഡയറക്ടർ എ.എം.ജാഫർ റിപ്പോർട്ട് അവതരിപ്പിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ.ആർ.ജയദേവൻ സ്വാഗതം പറഞ്ഞു. വഴയില-നെടുമങ്ങാട് നാലുവരിപ്പാത പദ്ധതി നടപ്പിലാക്കണമെന്നും കിള്ളിയാർ മിഷന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമാക്കണമെന്നും സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി അഡ്വ.ആർ.ജയദേവൻ മന്ത്രിക്ക് നിവേദനം നൽകി.നഗരസഭയുടെ ഉപഹാരം ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സമർപ്പിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയൻ, കെ.റഹിം,കരിപ്പൂര് വിജയകുമാർ, എം.സോമശേഖരൻ നായർ,ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലാ ട്രഷറി ഓഫീസർ ആർ.സുമംഗലാദേവി നന്ദി പറഞ്ഞു.കോൺഗ്രസ് നേതാക്കളെ ഉദ്‌ഘാടന ചടങ്ങിൽ തഴഞ്ഞെന്നാരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹിഷ്കരിച്ചു.വായ്മൂടി കെട്ടി കച്ചേരി മുക്കിൽ നടന്ന സമരത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ,ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.എൻ.ബാജി,നഗരസഭ പ്രതിപക്ഷനേതാവ് ടി.അർജുനൻ,മണ്ഡലം പ്രസിഡന്റ് കെ.ജെ.ബിനു തുടങ്ങിയവർ നേതൃത്വം നൽകി.