kodiyeri

തിരുവനന്തപുരം:ശബരിമലയിൽ മണ്ഡല - മകരവിളക്ക‌് കാലം സമാധാനപരമായി നടക്കാൻ എല്ലാ രാഷ‌്ട്രീയ പാർട്ടികളും മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ശരിയായ നിലപാട‌് സ്വീകരിക്കുകയാണ‌് വേണ്ടതെന്ന‌് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ശ്രീരാമന്റെ പേരിൽ നടക്കാത്ത കലാപം അയ്യപ്പന്റെ പേരിൽ നടത്തി മുതലെടുക്കാനുള്ള ആർ.എസ‌്.എസ‌് നീക്കം വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു. സി.പി.എം കാട്ടാക്കട, നേമം മണ്ഡലം ജാഥകൾ പള്ളിച്ചലിലും തിരുമലയിലും ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനെട്ടാംപടിയിൽ കയറി പുറംതിരിഞ്ഞ‌് നിന്ന‌് പ്രസംഗിച്ചവരുടെ യഥാർത്ഥ വിശ്വാസം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട‌്. സ‌്ത്രീ - പുരുഷ സമത്വമാണ‌് സി.പി.എം നിലപാട‌്. എന്നാൽ ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതി വിധി എന്താണോ അത‌് നടപ്പാക്കുമെന്നാണ‌് സർക്കാർ പറഞ്ഞത‌്. ഇപ്പോൾ തുറന്ന കോടതിയിൽ വാദം കേൾക്കാനാണ‌് കോടതി തീരുമാനം. എന്നാൽ മുൻ വിധി സ‌്റ്റേ ചെയ‌്തിട്ടുമില്ല. ഇതിന്റെ പശ‌്ചാത്തലത്തിലാണ‌് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചത‌്. 2019 ലെ പാർലമെന്റ‌് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ‌് ഭൂരിപക്ഷം സീറ്റിലും വിജയിക്കുമെന്നും തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ നോക്കിയല്ല സി.പി.എം നിലപാട‌് സ്വീകരിക്കുകയെന്നും കോടിയേരി പറഞ്ഞു.