കാൻഡി : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 285 റൺസിന് ആൾ ഒൗട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ ദിൽരുവാൻ പെരേരയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ പുഷ്പ കുമാരയും ചേർന്നാണ് ഇംഗ്ളണ്ടിനെ എറിഞ്ഞൊതുക്കിയത്. ഇംഗ്ളണ്ടിന് വേണ്ടി ജോസ് ബട്ട്‌ലറും (63), സാം കുറാനും (64), അർദ്ധ സെഞ്ച്വറികൾ നേടി. ഒാപ്പണർ ബേൺസ് 43 റൺസ് നേടി. ആദിൽ റഷീദ് 31 റൺസും.
മറുപടിക്കിറങ്ങിയ ശ്രീലങ്ക ആദ്യദിനം കളിനിറുത്തുമ്പോൾ 26/1 എന്ന നിലയിലാണ് കൗശാൽ സിൽവയുടെ (6) വിക്കറ്റാണ് നഷ്ടമായത്.