തിരുവനന്തപുരം : നടൻ ജയന്റെ 38ാം അനുസ്മരണ ദിനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഇന്ന് വൈകിട്ട് 5ന് ഇ.കെ.നായനാർ സ്മാരക പാർക്കിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും. നടൻ രാഘവന് ജയൻ സാംസ്കാരിക സമിതിയുടെ ജയൻ രാഗമാലികാ പുരസ്കാരം സംഘടനയുടെ രക്ഷാധികാരിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പി സമ്മാനിക്കും. സിനിമാ-രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിലെത്തും. പോളിയോ ബധിച്ചവർക്ക് സൗജന്യമായി വീൽചെയർ നൽകും. തുടർന്ന് കലാമണ്ഡലം അശ്വനിയുടെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങളും ജയൻ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ ക്രോഡീകരിച്ച് അനശ്വര ഗാനങ്ങൾ എന്ന സംഗീത പരിപാടിയും നടക്കും. 18 ന് തിരുവല്ലം ബാലികാ സദനത്തിൽ കുട്ടികൾക്കായ സ്നേഹ സദ്യയും സംഗീതവിരുന്നും നടത്തുമെന്ന് ചെയർമാൻ സി.ശിവൻകുട്ടി അറിയിച്ചു. .