nj

വെഞ്ഞാറമൂട്: മാണിക്കോട് ക്ഷേത്രസഭാമണ്ഡപത്തിൽ നടന്ന് വന്ന വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നെഹ്റു യൂത്ത് സെന്ററും ദ്യശ്യ ഫൈനാൻസും സ്വരൂപിച്ച അൻപതിനായിരം രൂപയുടെ ചെക്ക് ഭാരവാഹികൾ ഡി.കെ മുരളി എം.എൽ.എയ്ക്ക് കൈമാറി. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രതിഭാ പുരസ്കാരം കരകുളം ചന്ദ്രന് എം.എൽ.എ സമ്മാനിച്ചു. സുരാജ് വെഞ്ഞാറമൂട്,സെന്തിൽ കൃഷ്ണ,കെ.മീരാൻ,വക്കം ഷക്കീർ,എസ്.അനിൽ,അശോക് ശശി,വിഭു പിരപ്പൻകോട്,ദിലീപ് സിതാര,എ.ആർ സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ കല്ലറ ഗോപൻ,അമൽ പിരപ്പൻകോട്,ഷെരിഫുദ്ദിൻ,എ.ഷാനവാസ്,ബി.കെ സെൻ,കൃഷ്ണൻ,സജീവ് വ്യാസ,പി.ആർ.പ്രവീണ എന്നിവരെ ചടങ്ങിൽ ആദരിച്ചു.