പൂവാർ : അരുമാനൂർ ദേവദാരു ഇൻഡോർ സ്റ്റേഡിയത്തിൽ ത്രിദിന ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന് ഇന്ന് തുടക്കം. വൈകിട്ട് 6ന് അർജ്ജുന ജേതാവ് ഒളിമ്പ്യൻ വി. ദിജു ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് രാജൻ വി. പൊഴിയൂർ അദ്ധ്യക്ഷത വഹിക്കും. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് മുൻ ഗവർണർ കെ.എസ്. ശശികുമാർ മുഖ്യാതിഥിയായിരിക്കും. പ്രളയത്തിൽപ്പെട്ട കേരള സമൂഹത്തെ സഹായിക്കുന്നതിനായാണ് ഉദിയൻകുളങ്ങര റോട്ടറി ക്ലബ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 10000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5000 രൂപയും, മൂന്നാം സമ്മാനം 2000 രൂപയും, നാലാം സമ്മാനം 1000 രൂപയുമാണ്. ട്രോഫിയും നൽകും. പൂവാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. സാംദേവ്, അസിസ്റ്റന്റ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പി. അനിൽകുമാർ, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ അംഗം ശശിധരൻ. എസ്, പൂവാർ എസ്.ഐ. ബിനു ആന്റണി, വാർഡ് മെമ്പർ ജി. സുമേഷ്, ടി.ഡി.ബി.സി.എ സെക്രട്ടറി എൻ. സുബാഷ് തുടങ്ങിയവർ സംസാരിക്കും. അരുമാനൂർ 'ദിശ" ചെയർമാൻ മനു സാം.എസ്.എ സ്വാഗതവും ഉദിയൻകുളങ്ങര റോട്ടറി ക്ലബ് സെക്രട്ടറി സജു.കെ.ആർ നന്ദിയും പറയും. 18ന് രാത്രി 8ന് എം. വിൻസെന്റ് എം.എൽ.എ വിജയികൾക്ക് സമ്മാനം നൽകും.