vld-2-

വെള്ളറട: മൈലച്ചൽ ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ പ്രമേഹ നടത്തവും ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. എൻ.എസ്.എസ്, സ്‌റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒറ്റശേഖരമംഗലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രമേഹ നടത്തം ആര്യങ്കോട് എസ്.ഐ ഷൈജു ഫ്ളാഗ് ഓഫ് ചെയ്‌തു. മൈലച്ചൽ വാർഡ് മെമ്പർ വീരേന്ദ്രകുമാർ, പി.ടി.എ പ്രസിഡന്റ് മോഹൻകുമാർ, എസ്.എം.സി വൈസ് ചെയർമാൻ ഗോപാലകൃഷണപിള്ള, ഹെഡ്മിസ്ട്രസ് സെലിൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുജാറാണി, എസ്.പി.സി.സി.പി.ഒ മാരായ സന്തോഷ് കുമാർ, മോളി, സ്‌കൗട്ട് മാസ്റ്റർ ഷാജൻ, ബാബു, ബിനു, ഷൈനി, തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ഷിബുവിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസ് നടന്നു.