ആറ്റിങ്ങൽ: ആളില്ലാത്ത വീടുകളിൽ മോഷണം നടത്തിയകേസിൽ നാവായിക്കുളം നൈനാംകോണം കോളനി ഇടത്തട്ടിൽ വീട്ടിൽ (മുനീറാ മൻസിസിൽ) സാജറിനെ (27) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ടി.ബി.ജംഗ്ഷനുസമീപം മാവിളവീട്, മാമം ഫാല്‍ഗുനി വീട് എന്നിവിടങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും കുളിമുറിയിലെ ഫിറ്റിങ്‌സുകളും മോഷ്ടിച്ചകേസിലാണ് അറസ്റ്റ്. പ്രതിയെക്കുറിച്ച് ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ ഒ.എ.സുനിൽ, എസ്.ഐ മാരായ.തൻസീം അബ്ദുൽ സമദ്, സനൽകുമാർ, എ.എസ്.ഐ. വി.എസ്.പ്രദീപ്, എസ്.സി.പി.ഒ. ഉദയകുമാർ, സി.പി.ഒ. ബിനു, റിഷാദ്, ബിജു. എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.