തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥരെ അണിനിരത്തി ശബരിമല ഇന്നുവരെ കണ്ടിട്ടില്ലാത്ത സേനാവിന്യാസമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക ഐ.പി.എസ് ഉദ്യോഗസ്ഥരും ഇതിൽപ്പെടും. ദക്ഷിണമേഖലാ എ.ഡി.ജി.പി അനിൽകാന്താണ് സുരക്ഷാ ചീഫ് കോ-ഓർഡിനേറ്റർ. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണൻ കോ-ചീഫ് കോ ഒാർഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ജോയിന്റ് ചീഫ് കോ-ഓർഡിനേറ്ററുമായിരിക്കും. പത്തനംതിട്ട എസ്.പി ടി.നാരായണനാണ് സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസർ.
ആദ്യഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ ഐ.ജി വിജയ് സാക്കറെ, എരുമേലിയിൽ ഡി.ഐ.ജി അനൂപ് കുരുവിള ജോൺ എന്നിവരും രണ്ടാംഘട്ടത്തിൽ പമ്പയിൽ ഐ.ജി പി.വിജയൻ, മരക്കൂട്ടത്ത് തൃശൂർ റേഞ്ച് ഐ.ജി എം.ആർ.അജിത് കുമാർ, എരുമേലിയിൽ ഐ.ജി വിജയ് സാക്കറെ എന്നിവരും ചുമതല വഹിക്കും. മൂന്നാം ഘട്ടത്തിൽ നിലയ്ക്കൽ, പമ്പ ചുമതല ഡി.ഐ.ജി എസ്.സുരേന്ദ്രനാണ്. മരക്കൂട്ടത്ത് കണ്ണൂർ റേഞ്ച് ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായയും എരുമേലിയിൽ കൊച്ചി ഐ.ജി വിജയ് സാക്കറെയും ചുമതല വഹിക്കും. നാലാം ഘട്ടത്തിൽ നിലയ്ക്കലും പമ്പയും ഐ.ജി ദിനേന്ദ്ര കശ്യപിന്റെ മേൽനോട്ടത്തിലായിരിക്കും. ഡി.ഐ.ജി അനൂപ് കുരുവിള ജോൺ അദ്ദേഹത്തെ സഹായിക്കും. മരക്കൂട്ടത്ത് ക്രൈം ഐ.ജി എസ്.ശ്രീജിത്തും എരുമേലിയിൽ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെയും കോട്ടയം എസ്.പി ഹരിശങ്കറും ചുമതല വഹിക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ, മരക്കൂട്ടം, വടശ്ശേരിക്കര-നിലയ്ക്കൽ മേഖല, എരുമേലി എന്നിവിടങ്ങളിൽ ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് എസ്.പിമാരെ നിയോഗിച്ചത്. സന്നിധാനത്ത് ജി.ശിവവിക്രം, എച്ച്.മഞ്ചുനാഥ്, ഡോ.എ.ശ്രീനിവാസ്, രാഹുൽ ആർ.നായർ എന്നിവർക്കാണ് ക്രമസമാധാന ചുമതല. സുരക്ഷാചുമതല മലപ്പുറം എസ്.പി പ്രതീഷ് കുമാർ, സ്‌പെഷ്യൽ സെൽ എസ്.പി.വി.അജിത്, ക്രൈംബ്രാഞ്ച് എസ്.പി പി.ബി.രാജീവ്, എ.ഐ.ജി എസ്.പി കെ.എസ്.വിമൽ എന്നിവർക്കായിരിക്കും.
പമ്പയിൽ ഹരിശങ്കർ, ജെ.ഹിമേന്ദ്രനാഥ്, ജി.ജയദേവ്, കാർത്തികേയൻ ഗോകുലചന്ദ്രൻ, കെ.വി. സന്തോഷ്, ബി.അശോകൻ, ഷാജി സുഗുണൻ, ആർ.ആദിത്യ എന്നിവർക്കാണ് ചുമതല. നിലയ്ക്കലിൽ എസ്.പിമാരായ യതീഷ് ചന്ദ്ര, പി.എസ്.സാബു, ജെ.ജയനാഥ്, എ.എസ്.പി സുജിത് ദാസ്, എസ്.പി വി.ജി.വിനോദ് കുമാർ, എം.കെ.പുഷ്‌കരൻ, ആർ.സുകേശൻ, എ.എസ്.രാജു എന്നിവരുണ്ട്. ഡിവൈ.എസ്.പി കെ.എസ്.സുദർശൻ, ക്രൈംബ്രാഞ്ച് എസ്.പി ബി.കെ. പ്രശാന്തൻ കാണി, പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ.അജി, എസ്.പി.സുനിൽ ബാബു എന്നിവർക്കാണ് മരക്കൂട്ടത്ത് പൊലീസ് കൺട്രോളർമാരുടെ ചുമതല. വടശ്ശേരിക്കര മുതൽ നിലയ്ക്കൽ വരെ കൺട്രോളർമാരായി എസ്.പിമാരായ ടി.എഫ്.സേവ്യർ, യു.അബ്ദുൾ കരീം, വിൽസൻ.പി.വി, അൻവിൻ.ജെ.ആന്റണി, കെ.ജി.സൈമൺ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. എരുമേലിയിൽ ക്രൈംബ്രാഞ്ച് എസ്.പിമാരായ സാബു മാത്യു കെ.എം, റെജി ജേക്കബ്, കെ.എം.ആന്റണി, സക്കറിയ ജോർജ്ജ്, തലശ്ശേരി എ.എസ്.പി ചൈത്ര തേരെസാ ജോൺ എന്നിവരെ നിയോഗിച്ചു.
തിരുവനന്തപുരം: ശബരിമലയിൽ നാലു ഘട്ടമായി 15,259 പൊലീസുദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. ശബരിമലയും പരിസരവും ആറ് മേഖലകളായി തിരിക്കും. എസ്.പി, എ.എസ്.പി റാങ്കുള്ള 55 ഉദ്യോഗസ്ഥർ,113 ഡിവൈ.എസ്.പിമാർ, 359 ഇൻസ്പെക്ടർമാർ, 1,450 എസ്.ഐമാർ, 12,562 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരെ വിന്യസിക്കും. 60 ഇൻസ്പെക്ടർ ഉൾപ്പെടെ 860 വനിതാ പൊലീസുമുണ്ട്.
20 വീതം കമാൻഡോകൾ സന്നിധാനത്തും പമ്പയിലുമുണ്ടാവും. അടിയന്തര സാഹചര്യം നേരിടാൻ തണ്ടർ ബോൾട്ടിന്റെ ഒരു പ്ലാറ്റൂണിനെ മണിയാറിൽ സജ്ജമാക്കി. 234 പേരുള്ള ബോംബ് സ്ക്വാഡിനെയും വിന്യസിച്ചു. റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സിന്റെ രണ്ട് കമ്പനിയും ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങളുമുണ്ട്. കർണാടക പൊലീസും എത്തിയിട്ടുണ്ട്.
നാല് സുരക്ഷാ ഘട്ടങ്ങൾ
ആദ്യഘട്ടം
നവംബർ 30വരെ:
3,450 പൊലീസ്
230 വനിതാപൊലീസ്
24 ഡിവൈ.എസ്.പി, 82 സി.ഐ, 349 എസ്.ഐ
രണ്ടാംഘട്ടം
നവംബർ 30-ഡിസംബർ 14:
3400 പൊലീസ്
230 വനിതാപൊലീസ്
26ഡിവൈ.എസ്.പി, 92 സി.ഐ, 312 എസ്.ഐ
മൂന്നാംഘട്ടം
ഡിസംബർ 14- 29
4026 പൊലീസ്
230 വനിതാപൊലീസ്
29 ഡിവൈ.എസ്.പി, 90 സി.ഐ, 389 എസ്.ഐ
നാലാംഘട്ടം
ഡിസംബർ 29- ജനുവരി 16:
4,383 പൊലീസ്
230 വനിതാപൊലീസ്
34 ഡിവൈ.എസ്.പി, 95 സി.ഐ, 400 എസ്.ഐ