പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി കെമിസ്ട്രി (കോർ & കോംപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 22 മുതൽ 30 വരെ നടത്തും.
പരീക്ഷാഫലം
ഒന്നാം വർഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എം.എസ്സ് ഹോട്ടൽ മാനേജ്‌മെന്റ് ഗ്രൂപ്പ് 2 (b) കരിയർ റിലേറ്റഡ് 2017 അഡ്മിഷൻ (റെഗുലർ) ഡിഗ്രി (ജനുവരി സെഷൻ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 4 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ സോഷ്യോളജി, എം.എസ്.ഡബ്ല്യൂ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബർ 1.
പരീക്ഷാഫീസ്
ഡിസംബർ 5 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (2015 സ്‌കീം) റഗുലർ & സപ്ലിമെന്ററി എം.സി.എ പരീക്ഷകൾക്ക് പിഴകൂടാതെ 22 വരെയും 50 രൂപ പിഴയോടെ 26 വരെയും 125 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ്ടു/പ്രീ - ഡിഗ്രി, ഫീസ്: 15,000 രൂപ, അപേക്ഷാ ഫീസ്: 100 രൂപ. കോഴ്‌സ് കാലാവധി: 6 മാസം, ക്ലാസ്: തിങ്കൾ മുതൽ വെള്ളി വരെ, സമയം: രാവിലെ 7 മണി മുതൽ 9 മണി വരെ. അപേക്ഷാഫോമിന് സർവകലാശാലാ ഓഫീസ് ക്യാമ്പസിലുളള എസ്.ബി.ഐ അക്കൗണ്ട് നമ്പറിൽ (57002299878) 100 രൂപ അടച്ച രസീത് സഹിതം പി.എം.ജി. സ്റ്റുഡന്റ്‌സ് സെന്റർ ക്യാമ്പസിലുളള CACEE ഓഫീസിൽ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: 0471-2302523. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 4.
ഒന്നാംവർഷ ബിരുദാനന്തരബിരുദം - സ്‌പോട്ട് അലോട്ട്‌മെന്റ് ഇന്ന്
ബിരുദാനന്തരബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള സീറ്റുകളിലേക്ക് സെനറ്റ് ഹാളിൽ ഇന്ന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. ഒഴിവുള്ള സീറ്റുകളുടെ വിശദവിവരം http://admissions.keralauniversity.ac.in ൽ. സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് രാവിലെ 9 മണിക്കും 11 മണിക്കും മദ്ധ്യേ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം.