sabarimala

തിരുവനന്തപുരം: പൊലീസിന്റെ വെബ് പോർട്ടലിൽ ബുക്ക് ചെയ്ത്, മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തന്നെ ദർശനം നടത്താൻ രണ്ട് ഡസനിലേറെ യുവതികൾ എത്തുമെന്നാണ് വിവരം. ദർശനത്തിനുള്ള സമയം സ്വയം തിരഞ്ഞെടുക്കാവുന്ന സംവിധാനമാണ് പൊലീസിന്റെ പോർട്ടലിലുള്ളത്. ഇതിനു പുറമേ നിലയ്ക്കൽ- പമ്പ ബസ് ടിക്കറ്രും മടക്ക ടിക്കറ്റും ബുക്ക് ചെയ്യാം. എത്ര യുവതികൾ മണ്ഡലകാല ആരംഭത്തിൽ ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തുന്നില്ല. വൃശ്ചികം ഒന്നു മുതൽ മൂന്നു വരെയാണ് കൂടുതൽ യുവതികൾ ദർശനസമയം ബുക്ക് ചെയ്തിട്ടുള്ളതെന്നാണ് വിവരം.