കൊൽക്കത്ത : പ്രഥമ ടാറ്റാ സ്റ്റീൽ ചെസ് ടൂർണമെന്റിന്റെ ബ്ളിറ്റ്സ് വിഭാഗത്തിൽ ഇന്ത്യൻ ഇതിഹാസ താരം വിശ്വനാഥൻ ആനന്ദ് ജേതാവായി. പ്ളേ ഒഫ് റൗണ്ടിൽ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഹികാരു നകാമുറയെ തോൽപ്പിച്ചാണ് ആനന്ദ് കിരീടം നേടിയത്. ചൊവ്വാഴ്ച ആദ്യപാദം അവസാനിച്ചപ്പോൾ ആനന്ദ് നാലാം സ്ഥാനത്തായിരുന്നു. ഒന്നാം സ്ഥാനത്തുനിന്നിരുന്ന നകാമുറയെയാണ് ആനന്ദ് കീഴ്പ്പെടുത്തിയത്.
ഇൗ ടൂർണമെന്റിന്റെ റാപ്പിഡ് വിഭാഗത്തിൽ കൗമാരക്കാരനായ മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ ആനന്ദിനെ സമനിലയിൽ തളച്ചിരുന്നു.