england-srilanka-cricket-

കാൻഡി : ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 46 റൺസ് ലീഡ്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 290 റൺസിന് ആൾ ഒൗട്ടായിരുന്നു. രണ്ടാംദിവസമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് 26/1 എന്ന സ്കോറിൽ പുനരാരംഭിച്ച ലങ്ക 336 റൺസിലാണ് ആൾ ഒൗട്ടായത്.

രോഷൻ സിൽവ (85), കരുണരത്‌നെ (59), ധനഞ്ജയ ഡിസിൽവ (59) എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ലങ്കയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ഇംഗ്ളണ്ടിനുവേണ്ടി അദിൽ റഷീദും ലീച്ചും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മൊയീൻ അലിക്ക് രണ്ട് വിക്കറ്റുകളും ജോ റൂട്ടിന് ഒരു വിക്കറ്റും ലഭിച്ചു.