തിരുവനന്തപുരം : വനിതാ വികസന കോർപ്പറേഷന്റെ കവടിയാർ ഓഫീസിലെ ടോയ്ലറ്റിൽ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വീപ്പർ തസ്കികയിൽ താത്കാലികമായി ജോലിനോക്കുന്ന പേയാട് വിളപ്പിൽ തുരുത്തുംമൂലയിൽ വേങ്കോ കിഴക്കുംകര പുത്തൻ വീട്ടിൽ വിനോദിന്റെ ഭാര്യ പ്രിയയാണ് (32) മരിച്ചത്. ഇന്നലെ രാവിലെ ഓഫീസിൽ ജോലിക്ക് എത്തിയ പ്രിയ 11.30 വരെ ജോലിയിൽ ഉണ്ടായിരുന്നു . ടോയ്ലറ്റിൽ കയറിയിട്ട് ഇറങ്ങാൻ താമസിച്ചതോടെ കൂടെയുണ്ടായിരുന്ന ജീവനക്കാരി ഓഫീസിലുള്ള മറ്റുള്ളവരെ വിവരമറിയിച്ചു. 11.30തോടെ ഇവർ ടോയ്ലറ്റിന്റെ പൂട്ട് തകർത്ത് തുറന്നപ്പോൾ പ്രിയ തൂങ്ങി നിൽക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. താഴെയിറക്കി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും മ്യൂസിയം പൊലീസ് അറിയിച്ചു. സംസ്‌കാരം : ഇന്ന് ഉച്ചയ്ക്ക് 12 ന് . മകൻ: മിഥുൻ.