നെയ്യാറ്റിൻകര :സി.എം.പിയുടെ ജില്ലാസമ്മേളനം ഇന്നും നാളെയുമായി നെയ്യാറ്റിൻകരയിൽ നടക്കും.ഇന്ന് ആശുപത്രി ജംഗ്ഷനിൽ വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11ന് ടൗൺ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. എം.പി.രാജു, സി.എ.അജീർ, സി.എൻ.വിജയകൃഷ്ണൻ, കൃഷ്ണൻ കോട്ടുമല, മോളി സ്റ്റാൻലി തുടങ്ങിയവർ പങ്കെടുക്കും.