unit

കിളിമാനൂർ:കിളിമാനൂർ - ബൈപ്പാസ് റോഡിൽ തെരുവ് വിളക്ക് സ്ഥാപിക്കണമെന്ന് എ.ഐ.വൈ.എഫ് കിളിമാനൂർ ടൗൺ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.സ്വകാര്യമാർക്കറ്റ്, വിവിധ വ്യാപാര സ്ഥാപനങ്ങൾ, ബാങ്ക് എന്നിവ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് തെരുവ് വിളക്ക് സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സുഹൈൽ ചൂട്ടയിൽ അദ്ധ്യക്ഷത വഹിച്ചു.സച്ചിൻ രക്തസാക്ഷി പ്രമേയവും, ആദർശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.രജിത്ത് ആർ.എസ് സ്വാഗതം പറഞ്ഞു.എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്.രാഹുൽരാജ് ഉദ്ഘാടനം ചെയ്തു.ജി.എൽ.അജീഷ്, ബി.അനീസ്, എസ്.സുജിത്ത്, എന്നിവർ സംസാംരിച്ചു. ഭാരവാഹികൾ: അബിൻ.എ ( പ്രസിഡന്റ്) രാജീവ്, സച്ചിൻ, രേഷ്മാചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ) രജിത്ത് ആർ.എസ് (സെക്രട്ടറി) നിസാർ, അനീഷ്ഖാൻ, പ്രദീപ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.