ഉള്ളൂ‌ർ:മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്പെഷ്യാലിറ്റി ബ്ളോക്കിൽ കൈവരിയിൽ കിടന്നുറങ്ങിയ കൂട്ടിരിപ്പുകാരന് നിലത്തുവീണ് പരിക്ക്. മലയിൻകീഴ് സ്വദേശി പ്രശാന്തിനാണ് (30)​ പരിക്കേറ്റത്. ഇന്ന് പുലർ ച്ചെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് വളപ്പിൽ പണി പൂർത്തിയായ മൾട്ടി സ്പെഷ്യാലിറ്റി ബ്ളോക്കിൽ ആളൊഴിഞ്ഞ ഭാഗത്തെ കൈവരിയിൽ ഉറങ്ങാൻ കിടന്ന പ്രശാന്ത് ഉറക്കത്തിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ശബ്ദവും നിലവിളിയും കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്ര് രോഗികളുടെ കൂട്ടിരിപ്പുകാരും ചേ‌ർന്ന് ഇയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പതിനേഴാം വാർഡിൽ ചികിത്സയിൽ കഴിയുന്ന സംഗീതയെന്ന (23)​ രോഗിയുടെ കൂട്ടിരിപ്പുകാരനാണ് പ്രശാന്ത്.